സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. മാസ്‌കില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവർക്കെതിരെ നടപടിയുണ്ടാകും.
നേരത്തെ തന്നെ വിവിധ ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് അതത് ജില്ലാ അധികൃതർ ഉത്തരവിറക്കിയിരുന്നു. എറണാകുളത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഉത്തരവിറങ്ങുന്നത്.
[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊതു ഇടത്ത് മാസ്‌ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ ഇന്ന് അറിയിച്ചു.പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. കടകളിൽ സാനിറ്റൈസർ വച്ചില്ലെങ്കിൽ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
Share With Friends
[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക