ഭൂകമ്പമാപിനി (Seismograph)

0
292
Facebook
Twitter
Pinterest
WhatsApp

ഭൂകമ്പമാപിനിയും(seismograph)
⚛⚛⚛⚛⚛⚛⚛⚛

⭕ടോക്യോയിലെ Imperial college of engineering ൽ പ്രൊഫസറായി സേവനമനുഷ്ഠിക്കാൻ ജപ്പാനിലെത്തിയതാണ് ജോൺ മിൽനെ 1875 ൽ.എത്തിയ ദിവസം തന്നെ ഭൂകമ്പമാണ് വരവേറ്റത്.നേരം വെളുത്ത് നാളെ തന്നെ ഇംഗ്ലണ്ടിലേക്ക് തിരികെ പോവാന്ന് കരുതി.രാവിലെയായപ്പോൾ അദ്ദേഹത്തിന് വേറൊരു ചിന്തയാണുണ്ടായത് മൈനിംങ്ങ് എഞ്ചിനീയറും ഖനി പര്യവേഷകനുമായ താൻ ഭൂകമ്പത്തെ ഭയക്കുന്നത് എന്തിനാണ്? പകരം ഭൂകമ്പത്തെ കൂടുതലറിയണം.1880 ൽ ബ്രിട്ടീഷ് സഹപ്രവർത്തകരായ തോമസ് ഗ്രേ,ജയിംസ് ആൽഫ്രഡ് ഇവിങ്ങ് എന്നിവരേയും ചേർത്ത് seismological society of Japan എന്ന സ്ഥാപനത്തിന് രൂപം നൽകി. ലോകത്തെ ആദ്യത്തെ സീസ്മോളജിക്കൽ സൊസൈറ്റി.

[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

⭕പ്രധാന ലക്ഷ്യം ഭൂകമ്പത്തിന്റെ ശക്തിയും വ്യാപ്തിയും നിർണയിക്കുക. ആ വർഷം തന്നെ ഭൂകമ്പത്തിന്റെ കമ്പനങ്ങൾ രേഖപ്പെടുത്തുന്ന പെൻഡുലമുള്ള seismograph അദ്ദേഹം കണ്ടു പിടിച്ചു.അതിൽ പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ രണ്ട് തരം തരംഗങ്ങളെ രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നു.ഒന്നാമത്തേത് വളവ് കുറഞ്ഞ രേഖയും, രണ്ടാമത്തേത് വളഞ്ഞ് പുളഞ്ഞുള്ള ശക്തി കൂടിയ ഭൂകമ്പത്തെ സൂചിപ്പിക്കുന്നതും. ചിത്രം കാണുക (p wave-primary,s wave -secondary)ഭൂകമ്പമാപിനി സ്ഥാപിച്ചിട്ടുള്ള സ്ഥലത്തു നിന്നും ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനത്തേക്കുള്ള ദൂരം രേഖകൾ പരിശോധിച്ച് മനസ്സിലാക്കാം. ഇതിനേക്കാൾ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭൂകമ്പമാപിനികൾ ഉണ്ടായിരുന്നുവെങ്കിലും പെൻഡുലം ഉപയോഗിച്ചുള്ള ആധുനിക seismograph മിൽനെയുടേതാണെന്ന് കണക്കാക്കുന്നു.

Share With Friends
[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here