Facebook
Twitter
Pinterest
WhatsApp

പാഴ്‌സികളുടെ ഇടയിൽ മരണവുമായി ബന്ധപ്പെട്ട വളരെ (പധാനപ്പെട്ട ഒരു വസ്തുതയാണ് നിശബ്ദഗോപുരങ്ങൾ .അറബിയിൽ ‘ദഖ്മ’ എന്നറിയപ്പെടുന്ന നിശബ്ദഗോപുരങ്ങൾ മുംബൈയിലെ മലബാർ കുന്നിലാണ് സ്ഥിതിചെയ്യുന്നത്. മറ്റൊരു മതത്തിലും കണ്ടുവരാത്ത തികച്ചും വിഭിന്നമായ ഒരാചാരമാണ് മരണകാര്യത്തിൽ ഇവര്‍ പിന്തുടരുന്നത്.

ഏതെങ്കിലും ഒരു പാഴ്‌സി മതവിശ്വാസി മരിച്ചാൽ ആ ശവശരീരം അലങ്കരിച്ച ശവമഞ്ചത്തിലാക്കി ദഖ്മയിൽ എത്തിക്കുന്നു.
ശവശരീരം അവിടെ വച്ചശേഷം കൊണ്ടുവന്നവർ മാറിനിന്നു കൈ കൊട്ടുമ്പോൾ അവിടുത്തെ ഗോപുരങ്ങളിൽ കഴിയുന്ന കഴുകന്‍മാർ കൂട്ടത്തോടെയെത്തി ഈ ശവശരീരം ഭക്ഷിക്കുന്നു.വളരെ താമസമൊന്നുമില്ലാതെ എല്ലുകൾ മാത്രം ബാക്കിവച്ച് കഴുകന്‍മാർ മടങ്ങിപ്പോകുമ്പോൾ ശവശരീരം കൊണ്ടുവന്നവർ തിരിച്ചുവരുന്നു. 

ആ എല്ലുകളെയെല്ലാം ഒന്നൊഴിയാതെ പെറുക്കിയെടുത്ത് തുണിയിൽ പൊതിഞ്ഞ് അടുത്തുള്ള കിണറ്റിൽ നിക്ഷേപിച്ച് അവർ മടങ്ങിപ്പോകും. തികച്ചും പ്രാകൃതമെന്ന് തോന്നിക്കാവുന്ന ഈ ഒരു ശവസംസ്‌കാര രീതിയാണ് പാഴ്‌സികൾ ഇന്നും പിന്തുടരുന്നത്.

[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതൊരു വസ്തുതയ്ക്കും ഒരു കാരണമുണ്ടെന്നതുപോലെ ഇങ്ങനെയൊരുവിചിത്രമായ ആചാരത്തിനും സ്വരാഷ്ട്രിയൻ മതം കാരണങ്ങൾ പറയുന്നുണ്ട്. അഗ്നിയേയും മണ്ണിനേയും ദൈവത്തിനു തുല്യം കാണുക എന്നുള്ളതാണ് സ്വരാഷ്ട്രിയൻ മതം ഉദ്‌ബോധിപ്പിക്കുന്നത്.
പരിശുദ്ധമായ അഗ്നിയിലേക്കും മണ്ണിലേക്കും പാപപങ്കിലമായ മനുഷ്യ ശരീരത്തെ ഇടകലര്‍ത്തുവാൻ പാഴ്‌സികൾ ആഗ്രഹിക്കുന്നില്ല. അവരുടെമതം അതനുവദിക്കുന്നില്ല. ഈ ഒരു കാരണം കൊണ്ടാണ് മൃതശരീരം കഴുകന്‍മാര്‍ക്ക് ഭക്ഷിക്കുവാൻ കൊടുക്കുന്നത്.
ഈ കഥകളൊക്കെ കേള്‍ക്കുമ്പോൾ അസഹ്യമായ ശവഗന്ധം പേറുന്ന ‘ ദഖ്മ ‘ ചിലർക്ക് പേടിപ്പെടുത്തുന്ന ഒരു വസ്തുതയായി മാറുന്നു.എന്നാൽ സ്വരാഷ്ട്രിയർക്ക് അത് നേരെ തിരിച്ചാണ്.
ഹിന്ദുക്കൾ ഗംഗയിലും മറ്റു പുണ്യനദികളിലുമൊക്കെയായി ജീവിത പാപങ്ങൾ കഴുകിക്കളയുന്നതു പോലെ പാഴ്‌സികളുടെ ജീവിച്ചിരിക്കുമ്പോഴുള്ള എല്ലാ പാപങ്ങളും ദഖ്മയിൽ അവസാനിക്കുന്നതായി ഇവർ വിശ്വസിക്കുന്നു.
മാത്രമല്ല ,പക്ഷികളുടെ വിശപ്പടക്കുന്നത് ഒരു വലിയ കാര്യമായും .
നിശബ്ദഗോപുരങ്ങൾ പാഴ്‌സികളെ ഒട്ടുമേ ഭയപ്പെടുത്തുന്നില്ലെന്ന് സാരം.

Share With Friends
[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here