വാതുവെപ്പ് മൂടിവെച്ചു; പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിന് മൂന്ന് വര്‍ഷം വിലക്ക്‌

0
293
Facebook
Twitter
Pinterest
WhatsApp

വാതുവെപ്പ് സംഘം സമീപിച്ചത് മൂടിവെച്ച കാരണതാൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വിലക്കി. പി സി ബിയുടെ അച്ചടക്ക സമിതിയാണ് ഉമര്‍ അക്മലിനെതിരെ കടുത്ത നടപടി കൈക്കൊണ്ടത്. വിരമിച്ച ജസ്റ്റിസ് ഫസല്‍ ഇ മിറാന്‍ ചൗഹാന്‍ ആണ് പിസിബിയുടെ ചെയര്‍മാൻ


ഇപ്പോൾ നടന്ന 2020 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ തത്സമയ വാതുവെപ്പിനായി ഒരു സംഘം ഉമര്‍ അക്മലിനെ സമീപിച്ചിരുന്നു. എന്നാൽ ഉമർ ഇത് അധികൃതരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ചോദ്യം ചെയ്ത് പി സിബി അഴിമതി വിരുദ്ധ സമിതി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസയക്കുകയും ചെയ്തു. പക്ഷെ ഇതിനോടൊന്നും ഇരുപത്തൊമ്പത് വയസുള്ള ഉമർ അക്മൽ പ്രതികരിച്ചില്ല. ഇതേ തുടര്‍ന്നാണ് പിസിബി അച്ചടക്ക സമിതി ഉമര്‍ അക്മലിനോട് വിശദീകരണം തേടിയത്.

[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഉമര്‍ അക്മല്‍ അവസാനമായി പാക്കിസ്ഥാന് വേണ്ടി ടെസ്റ്റ് കളിച്ചത് 2009 ലാണ്. ഒക്ടോബറില്‍ ശ്രീലങ്കക്കെതിരെ ടി20 ആയിരുന്നു അവസാന അന്താരാഷ്ട്ര മത്സരം . പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനനുമായ കമ്രാന്‍ അക്മലിന്റെ ഇളയ സഹോദരനാണ് ഉമര്‍ അക്മല്‍ ഒപ്പം തന്നെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കസിനുംമാണ് ഇദ്ദേഹം.

121 ഏകദിനങ്ങളില്‍ 3194 റണ്‍സും 16 ടെസ്റ്റുകളില്‍ 1003 റണ്‍സും 84 ടി20കളില്‍ 1690 റണ്‍സുമാണ് താരം നേടിയിട്ടുള്ളത്

Share With Friends
[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here