കോട്ടയത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയ കാരണങ്ങൾ, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് അലംഭാവമല്ല; കാരണങ്ങൾ ഇങ്ങനെ;

0
255
Facebook
Twitter
Pinterest
WhatsApp

Droid Tips News Desk

കോട്ടയം: പൂജ്യത്തിൽ എത്തിയപ്പോൾ സർക്കാർ നിർദേശം അനുസരിക്കാതെ തെരുവിലിറങ്ങി അഹങ്കരിച്ച കോട്ടയം ചുവപ്പ് സോണിൽ ഇപ്പോൾ കൈകാലിട്ട് അടിക്കുന്നു.
കൊറോണ എന്ന മഹാമാരി അക്ഷരങ്ങളുടെ നാട്ടിലേയ്ക്കു രണ്ടു വരവ് വന്നപ്പോൾ കൂടെ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്.
ഒന്നിച്ച് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്താണ് ജില്ലയിൽ കൊറോണയുടെ പേരിൽ രാഷ്ട്രീയ തമ്മിലടി നടക്കുന്നത്.

[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ ബാധിതരായ ആറു പേരെ രോഗം സ്ഥീരീകരിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു എത്തിക്കാൻ വൈകി എന്നതാണ് ഇപ്പോൾ കോട്ടയത്ത് ആളിക്കത്തുന്ന വിവാദം.
രോഗികളെ എത്തിക്കാൻ രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രിയിലേയ്ക്കു കൊണ്ടു പോയില്ലെന്നതാണ് വാദം.
കോൺഗ്രസ് ഉയർത്തിയ ആരോപണം മാധ്യമങ്ങൾ ഏറ്റെടുത്തു വാർത്തയാക്കുക കൂടി ചെയ്തതോടെ സംഭവം രാഷ്ട്രീയ വിവാദത്തിനും തിരിതെളിയിച്ചു.

സംഭവം കൈവിട്ടു പോകുന്ന രാഷ്ട്രീയ വിവാദമായി പടർന്നതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു രംഗത്തിറങ്ങിയത്.
ഇന്നലെയുള്ള ആറു രോഗികളുടെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയതിന്റെ ചട്ടം ഇങ്ങനെയായിരുന്നു.

രോഗം സ്ഥിരീകരിച്ച ശേഷം രണ്ടു ഘട്ടങ്ങളിലായാണ് രോഗികളെ വിവരം അറിയിച്ചത്.
ആദ്യം പരിശോധനാ ഫലം കൺഫേം ആകാൻ സാധ്യതയുണ്ട് എന്ന് അറിയിച്ചു. തുടർന്നു,
ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷം പരിശോധനാ ഫലം പോസിറ്റീവാണ് എന്നും വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്ന് അറിയിച്ചു.
ഈ സമയം തന്നെ ആരോഗ്യ പ്രവർത്തകരും പൊലീസും വീട്ടിലെത്തി വിവരം രോഗിയെയും കുടുംബാംഗങ്ങളെയും അറിയിച്ചു.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് രോഗിയ്ക്കായി ക്രമീകരിച്ചു.
അണുബാധ ഒഴിവാക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിലെ ഒരു ആംബുലൻസ് മാത്രമാണ് വിട്ടു നൽകുന്നത്.
ഓരോരുത്തരെ  വീതമാണ് ആശുപത്രിയിലേയ്ക്കു കൊണ്ടു വരുന്നത്.
ഓരോ രോഗിയെയും കൊണ്ടു വന്ന ശേഷം വാഹനം അണുവിമുക്തമാക്കും.
തുടർന്നാണ് രണ്ടാമത്തെ രോഗിയെ ആശുപത്രിയിലേയ്ക്കു കൊണ്ടു വരുന്നത്.
ഇത്തരത്തിൽ രോഗികളെ എത്തിക്കുന്നതിനാലാണ് രോഗികളെ ആശുപത്രിയിലേയ്ക്കു മാറ്റാൻ വൈകിയതായി പ്രചാരണം ഉണ്ടാകുന്നത്.

Share With Friends
[email protected] Whatsapp Group ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here