സി.പി.എം ലോക്കൽ സമ്മേളനം

0
42

തിരുവൻവണ്ടൂർ
ചെങ്ങന്നൂർ- സി.പി.എം തിരുവൻവണ്ടൂർ ലോക്കൽ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

കെ.എസ് ഷിജു റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്, എം.കെ. മനോജ്, സി.കെ.ഉദയകുമാർ, എം.ശശികുമാർ എന്നിവർ സംസാരിച്ചു. ഷാജി കുതിരവട്ടം സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

ചെറിയനാട് സൗത്ത്
ചെങ്ങന്നൂർ- സി.പി.എം ചെറിയനാട് സൗത്ത് ലോക്കൽ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.വിശ്വംഭര പണിക്കർ ഉദ്ഘാടനം ചെയ്തു.

സി.എച്ച് അസീസ് അദ്ധ്യക്ഷനായി. സലീം റാവുത്തർ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്, ഏരിയാ സെൻറർ അംഗങ്ങളായ എം.ശശികുമാർ, സി.കെ ഉദയകുമാർ, വി.കെ വാസുദേവൻ, ജില്ലാ കമ്മിറ്റി അംഗം ആർ.രാജേഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ഉണ്ണികൃഷ്ണൻ നായർ, പി.ആർ രമേശ് കുമാർ, കെ.എസ് ഷിജു, മഞ്ജു പ്രസന്നൻ, ഷീദ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഷീദ് മുഹമ്മദിനെ സെക്രട്ടറിയായി തിരഞെടുത്തു.