ബസ് ചാര്‍ജ് വര്‍ധന, ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചര്‍ച്ച ഇന്ന്

0
14

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ടു ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വച്ചു ചര്‍ച്ച നടത്തും.

കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ചാർജ് വർധനയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നു.

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.

ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു.