ശുഭാനന്ദ ഗുരുവിന്റെ തപാല്‍ കവറും മൈ സ്റ്റാമ്പും പ്രകാശനം ചെയ്തു

0
14

മാവേലിക്കര : ചെറുകോല്‍ ആത്മബോധോദയ സംഘസ്ഥാപകന്‍ ശുഭാനന്ദ ഗുരുവിന്റെ സ്മരണാർത്ഥം തപാൽ വകുപ്പ് പ്രത്യേക തപാല്‍ കവറും മൈ സ്റ്റാമ്പും പ്രകാശനം ചെയ്തു. മാവേലിക്കര ചെറുകോല്‍ ശുഭാനന്ദാശ്രമ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ആശ്രമാധിപതിയും ശ്രീശുഭാനന്ദാ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ ദേവാനന്ദ ഗുരുവിന് കൊച്ചി സെന്റൽ റീജിയണ്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് പ്രത്യേക തപാല്‍ കവര്‍ കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ശുഭാനന്ദഗുരുവിന്റെ ഛായാചിത്രം പതിച്ച മൈ സ്റ്റാമ്പ് ദേവാനന്ദ ഗുരു ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങില്‍ ശ്രീശുഭാനന്ദാ ട്രസ്റ്റ് മെമ്പര്‍ വേദാനന്ദന്‍ സ്വാമി അദ്ധ്യക്ഷനായി. മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ റ്റി.ബി.രത്നകുമാരി, ഭാഗവത യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍, മാവേലിക്കര മുനിസിപ്പല്‍ കൗൺസിലര്‍ അനി വർഗീസ്, ചെന്നിത്തല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.എന്‍.നാരായണന്‍, ജോർജ് തഴക്കര എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഡി.ആത്മലാല്‍ സ്വാഗതവും സന്തോഷ് ആശ്രമം നന്ദിയും പറഞ്ഞു.