580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നാളെ

0
22

ന്യൂഡൽഹി- 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നാളെ. ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണത്തിനാണ് ലോകം നാളെ സാക്ഷ്യം വഹിക്കുന്നത്.

ഇത്രയും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 1440 ഫെബ്രുവരി 19 നായിരുന്നത്രേ ഒടുവില്‍ നടന്നത്. നാളേയ്ക്ക് ശേഷം ഇനി ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുക 2669 ഫെബ്രുവരി എട്ടിനാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

3 മണിക്കൂറും 28 മിനിറ്റും ആയിരിക്കും ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ഈ സമയം ചന്ദ്രന്റെ 97 ശതമാനവും ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. യു.എസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്ര മേഖല എന്നിവിടങ്ങളില്‍ നിന്നാകും ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുക. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസാം എന്നിവിടങ്ങളില്ലും ഇത് ദൃശ്യമാകും.